തലശ്ശേരി : 'ഭക്ഷണത്തിൽ പോലും രാഷ്ട്രീയവും മതവും കലർത്തുന്ന സന്ദർഭത്തിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത് തന്നെ' -നിയുക്ത എം. എൽ എ കാരായി രാജൻ പറഞ്ഞു. ഓൾ കേരള ഫിഷ് മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം നവരത്ന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യാവശ്യങ്ങൾക്കപ്പുറം വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി ലക്കും ലഗാനവുമില്ലാതെ കൊള്ള ചെയ്യുക എന്നതാണ് ആധിനക മുതലാളിത്ത സമൂഹം അതിൻ്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നത്.
അതിൻ്റെ വരും വരായ്കയെക്കുറിച്ച് ലാഭമോഹികൾ ഒരു ഉത്കണ്‌ഠയും ഉണ്ടാവാറില്ല. വരാൻ പോകുന്നത് കരയിൽ നിന്നും നിശ്‌ചിത ദൂരത്തിനപ്പുറം കടൽ ഇളക്കി ഖനനം നടത്താനുള്ള അനുവാദവും കോർപ്പറേറ്റുകൾക്ക് കൊടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു .
സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ എം എ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് സലാം പയ്യന്നൂർ പ്രമേയം അവതരിപ്പിച്ചു. സ്റ്റേറ്റ് പ്രസിഡൻ്റ് സി എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി.
എം പി അരവിന്ദാക്ഷൻ, എ കെ ആ ബൂട്ടി ഹാജി, വ്യാപാരി വ്യവസായി നേതാവ് സി സി വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൈസൽ പുനത്തിൽ സ്വാഗതവും വി സി ഖാദർ നന്ദിയും പറഞ്ഞു.
