Zygo-Ad

തലശ്ശേരി നഗരത്തിലെ റോഡുകളിലെ കോൺക്രീറ്റ് പണി പൂർത്തീകരിക്കാത്ത നഗരസഭയ്ക്കെതിരെ - യൂത്ത്ലീഗ്


 തലശ്ശേരി: നഗരത്തിലെ തിരക്കേറിയ മണവാട്ടി ജംഗ്ഷനിലും ഡൗൺ ടൗൺ മാളിന് മുന്നിലും ഉള്ള റോഡുകൾ കോൺക്രീറ്റ് വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി ഇതുവരെ അത് പൂർത്തീകരിക്കാൻ തലശ്ശേരി നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. ഫണ്ട് വിനിയോഗത്തിലുള്ള ആപാകത ആണ് റോഡ് പണിയിലെ മെല്ലെ പോക്കിന് കാരണമെന്ന് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.

വാർഡ് പ്രതിനിധികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും പല റോഡുകളിലും പണി പൂർത്തീകരിക്കാൻ കഴിയാത്തതും നഗരസഭയുടെ പിടിപ്പുകേടാണ്. മാസങ്ങൾക്കു മുമ്പേ തുടങ്ങിയ റോഡിലെ കോൺക്രീറ്റ് പ്രവർത്തികൾ പുതിയ കൗൺസിൽ വന്നിട്ടും നീണ്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

 തിരക്കേറിയ റോഡിൽ വാഹന യാത്രക്കാരും കാൽനട യാത്രക്കാരും വ്യാപാരികളും പ്രയാസം നേരിടുകയാണ്. എത്രയും വേഗം ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

 ഇല്ലങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു പ്രസിഡണ്ട് റമീസ് നരസിംഹ, ജനറൽ സെക്രട്ടറി അഫ്നീദ് യു , അഫ്സൽ കുന്നോത്ത് റുഫൈസ് ഉബൈസ്,മുനീർ,നിജാദ് പി.കെ,നൗഷാദ് മക്കൂട്ടംസംസാരിച്ചു.

വളരെ പുതിയ വളരെ പഴയ