Zygo-Ad

വിസ്‌ഡം തലശ്ശേരി മണ്ഡലം സമ്മേളനം മെയ് 19 ന് തലശ്ശേരിയിൽ


തലശ്ശേരി; നിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ അഹ്‌ലുസ്സുന്ന ആദർശ പ്രയാണത്തോടനുബന്ധിച്ച് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തലശ്ശേരി മണ്ഡലം സമ്മേളനം മെയ് 19 ന് തലശ്ശേരിയിൽ നടക്കും.

സമ്മേളനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും എൽ ഇ ഡിപ്രഭാഷണങ്ങൾ, ഡോർടുഡോർ, ലഘുലേഖ വിതരണം, സന്ദേശ യാത്രകൾ, ശാഖ കൺവൻഷനുകൾ അയൽ കൂട്ടങ്ങൾ എന്നിവ സംഘടപ്പിക്കും.

സമൂഹത്തിലെ ആത്മീയാന്വേഷണങ്ങളെ വഴിതിരിച്ച് വിട്ട് ചൂഷണങ്ങൾക്ക് വിധേയമാക്കുന്ന വിഭാഗങ്ങൾക്കെതിരെ ആദർശ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് തലശ്ശേരി മുജാഹിദ് കോംപ്ലക്സിൽ ചേർന്ന മണ്ഡലം മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.

വിസ്‌ഡം ജില്ലാ പ്രസിഡണ്ട് ഇസ്മയിൽ കിണവക്കൽ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം മണ്ഡലം പ്രസിഡൻ്റ് എം യൂനുസ് അധ്യക്ഷത വഹിച്ചു. അബ്‌ദുള്ള ഫാസിൽ,കെ പി ബുഖാരി,കെ കെ അഷ്‌റഫ് , ഫൈസൽ ഹുസൈൻ, അസീസ് വടക്കുമ്പാട് , സവാദ് മമ്പറം , തുഫൈൽ, മുഹമ്മദ് ഫിറോസ് , ഷമീൽ സി എച്ച് തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ