Zygo-Ad

കുടുംബ കലഹത്തെ തുടർന്ന് വീടു വിട്ടിറങ്ങിയ യുവതിയെ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


വയനാട്: ഗൂഡല്ലൂരിനടുത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തി. കടുവ ആക്രമിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പൈക്കാര അനുപുറം സ്വദേശി പാർവ്വതി (58)യാണ് മരിച്ചത്.

കഴിഞ്ഞ 11ാം തീയതി കുടുംബ കലഹത്തെത്തുടർന്ന് വീടു വിട്ടിറങ്ങിയതായിരുന്നു പാർവ്വതി. ബന്ധു വീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തിലായിരുന്നു വീട്ടുകാർ. 

എന്നാല്‍ ബന്ധു വീട്ടില്‍ എത്തിയിട്ടില്ലെന്നറിഞ്ഞ വീട്ടുക്കാർ തെരച്ചില്‍ തുടങ്ങി. വീടിനടുത്തു നിന്ന് രണ്ടു കിലോ മീറ്റർ അകലെ ഉള്‍വനത്തിലായി ചിതറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

പരിഭ്രാന്തരായ ബന്ധുക്കള്‍ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

വളരെ പുതിയ വളരെ പഴയ