തലശ്ശേരി: തലശ്ശേരി ഗോപാലപേട്ടയിൽ ബിജെപി പ്രവർത്തകന് നേരെ സിപിഎം അക്രമം നടത്തിയതായി പരാതി.
ബിജെപി ബൂത്ത് പ്രസിഡന്റ് സുനേഷ് സുരേഷ് ബാബുവിന് നേരെയായിരുന്നു ആക്രമം. ഗോപാൽപേട്ട ധീരജിന് കുഴൽപ്പണം തട്ടിയെടുക്കുന്നതിന് വേണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ ആസൂത്രകനും നാട്ടിലെ സ്ഥിരം ക്രിമിനലും സിപിഎം മുൻ കൗൺസിലർ സി.പി സുമേഷിന്റെ നേതൃത്വത്തിൽ മാരകായുധങ്ങൾ കൊണ്ടാണ് ആക്രമിച്ചതെന്നാണ് ആരോപണം.
ഇതിനു മുൻപ് സി പി സുമേഷും സംഘവും നിരവധി തവണ സുനേഷിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ സുനേഷിനെ തലശ്ശേരിയിലെ ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോപാൽപേട്ടയിലെ സിപിഎം ക്രിമിനൽ സംഘത്തെ നിനക്ക് നൽകാൻ പാർട്ടിക്ക് കഴിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവും ജനകീയ പ്രതിരോധവും ഉണ്ടാകുമെന്ന് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പറഞ്ഞു.
