Zygo-Ad

ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പും ബോധവത്കരണ ക്ലാസും

 


തലശ്ശേരി : ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ യാത്ര തിരിക്കുന്ന തലശ്ശേരിയിലെ വിവിധ മഹല്ലുകളിൽ നിന്നുള്ള തീർത്ഥാടകർക്ക് യാത്രയയപ്പും ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തലശ്ശേരി മുസ്‌ലിം അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ്സിൽ ഡോ. ടി പി മുഹമ്മദ് അദ്ധ്യക്ഷനായി. ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് മുൻ ഗവർമെൻ്റ് ഓഫ് ഇന്ത്യ ഹജ്ജ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് തസ്‌നീം ഉദ്ഘാടനം ചെയ്തു. ലുഖ്മാനുൽ ഹക്കീം ഫാളിലി ഹജ്ജ് സന്ദേശം നൽകി.  അഡ്വ. ടി പി സാജിദ്, പി എം അഷ്റഫ്, സി എ അബൂബക്കർ, അഡ്വ. കെ എ ലത്തീഫ്, ഡോ. നദീം ആബൂട്ടി,  സംസാരിച്ചു. കെ പി മുഹമ്മദ് റഫീഖ് സ്വാഗതവും ഒ സുലൈമാൻ നന്ദിയും പറഞ്ഞു.



വളരെ പുതിയ വളരെ പഴയ