Zygo-Ad

ആർഎസ്എസ് പ്രവർത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമക്കേസ്: മൂന്ന് സിപിഎം പ്രവർത്തകർക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി


പിണറായി: ആർഎസ്എസ് പ്രവർത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമക്കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് കഠിന തടവും പിഴയും ശിക്ഷ ടെൻഷൻ ശ്രീജിത്തിന് 14 വർഷവും മറ്റ് പ്രതികൾക്ക് എട്ടു വർഷം വീതവും കഠിന തടവ്.

 കേസിൽ രണ്ടാം പ്രതി പന്തൊക്കെപാറ സ്വദേശി പി കെ ഷഫീഖ് (42), ആറാം പ്രതി വടക്കുമ്പാട് സ്വദേശി കെ കെ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത് (47), ഏഴാം പ്രതി സ്വദേശി ഷൈജു (40) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ ജഡ്ജി ശിക്ഷിച്ചത്. ആറാം പ്രതി ടെൻഷൻ ശ്രീജിത്തിന് 14 വർഷം കടന്നു തടവും 1.25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

 പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും അധിക തടവും അനുഭവിക്കണം. രണ്ടാം പ്രതി ഷഫീഖ്, ഏഴാം പ്രതീക്ഷ ഷൈജു എന്നിവർക്ക് എട്ടു വർഷം വീതം കഠിന തടവ് 75000 രൂപ പിഴയുമാണ് ശിക്ഷ. 

പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. 2 ലക്ഷം രൂപ പരിക്കേറ്റ റൈജേഷിന് നൽകാനും കോടതി ഉത്തരവിട്ടു. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ

വളരെ പുതിയ വളരെ പഴയ