Zygo-Ad

മമ്പറം ടൗണിൽ ഗതാഗത നിയന്ത്രണം

 


മമ്പറം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 23 മുതൽ 27 വരെ രാത്രികാലങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഒൻപത് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് നിയന്ത്രണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

നിയന്ത്രണമുള്ള ദിവസങ്ങളിൽ വാഹനങ്ങൾ പോകേണ്ട ബദൽ പാതകൾ താഴെ പറയുന്നവയാണ്:

പിണറായി ഭാഗത്തുനിന്ന് കൂത്തുപറമ്പ്, കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പിണറായിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് പുത്തൻകണ്ടം വഴി താഴെ കായലോട് - കണ്ണൂർ റോഡിൽ പ്രവേശിക്കണം.

അഞ്ചരക്കണ്ടിയിൽ നിന്നും തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മൈലുള്ളി മൊട്ടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കുഴിയിൽ പീടികയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് പവർലൂംമൊട്ട - കണ്ണൂർ റോഡ് വഴി പോകണം.

കൂത്തുപറമ്പിൽ നിന്നും പിണറായിലേക്ക് വരുന്ന വാഹനങ്ങൾ താഴെ കായലോടിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പുത്തൻകണ്ടം വഴി തിരിഞ്ഞു പോകണം.

മൂന്നുപെരിയ ഭാഗത്തുനിന്ന് പിണറായിലേക്ക് പോകുന്ന വാഹനങ്ങൾ മൂന്നുപെരിയയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്.

 

വളരെ പുതിയ വളരെ പഴയ