തലശ്ശേരി: തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനും രണ്ടു തവണ ബാർ അസോസിയേഷൻ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ബിജേഷ് ചന്ദ്രൻ അന്തരിച്ചു.
തലശ്ശേരി, മാഹി കോടതികളിലെ കേസുകളിൽ ഹാജരായ ശേഷം കഴിഞ്ഞ ദിവസം പഴയ ബസ്റ്റാൻഡിലെ മെഡിക്കൽസിൽ മരുന്നു വാങ്ങാൻ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മൈത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അഞ്ചു മണിയോടെ മരണപ്പെടുകയായിരുന്നു.
പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു.
