തലശ്ശേരി: പാട്യം ഗോപാലൻ റോഡിലെ കുണ്ടും കുഴികളും നികത്തി ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷോധിച്ച് ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) റോഡിൽ വാഴ നട്ടു കുത്തിയിരിപ്പ് നടത്തി.
ഐ. എൻ. ടി. യു സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. എൻ കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
എൻ അജിത്ത് കുമാർ, ഉച്ചമ്പള്ളി രാഗേഷ്, പി.കെ.വൽസരാജ്, എൻ പി റഹിം, വി.കെ.ദിലീപ് കുമാർ, എൻ പ്രജേഷ് എന്നിവർ നേതൃത്വം നൽകി.
