തലശ്ശേരി: തലായി മീൻപിടുത്ത തുറമുഖത്തിന് സമീപം ഗോപാലപേട്ടയിൽ കടലിൽ മുങ്ങിമരിച്ച നിലയിൽ മത്സ്യത്തൊഴിലാളിയെ കണ്ടെത്തി. പുന്നോൽ പെട്ടിപ്പാലം നഗറിലെ അൻവർ (41) ആണ് മരിച്ചത്. കടലിൽ നിന്ന് എളംബക്ക (കക്ക) പറിച്ച് കരയിലേക്ക് നീന്തി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഷമീനയാണ് ഭാര്യ. മുന്നാസ്, ആഷിഖ് എന്നിവർ മക്കളാണ്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ രാവിലെ 11-ന് പുന്നോൽ മീത്തലെ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
