Zygo-Ad

തലശ്ശേരി സംഗമം ജങ്ഷനിലെ അപകടക്കെണി; വിളക്കുതറയിൽ റിഫ്‌ളക്ടർ സ്ഥാപിച്ച് സുരക്ഷയൊരുക്കി


 തലശ്ശേരി സംഗമം ജങ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരമായി നഗരസഭയും ട്രാഫിക് പോലീസും അടിയന്തര നടപടി സ്വീകരിച്ചു. അപകടഭീഷണിയായി മാറിയ തകർന്ന വിളക്കുതറയിൽ വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ റിഫ്ളക്ടർ സ്ഥാപിച്ചു.

ഹൈമാസ്റ്റ് വിളക്ക് നീക്കം ചെയ്ത ശേഷം നടുവിൽ സിമന്റ് തറ മാത്രമായി അവശേഷിച്ചത് വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്ന ഇവിടെ ചരക്കുലോറിയും ടൂറിസ്റ്റ് ബസും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടിക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിൽ നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ട്രാഫിക് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചുചേർത്ത് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ട്രാഫിക് എസ്.എച്ച്.ഒ എസ്.ആർ. സൂരജ്, എസ്.ഐ. സജിത്ത്, വ്യാപാരി വ്യവസായി സമിതി നേതാക്കളായ സി.പി.എം. നൗഫൽ, ഇല്യാസ് ചാത്താടി, ടി. ഇസ്മയിൽ, അഷ്‌റഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




വളരെ പുതിയ വളരെ പഴയ