Zygo-Ad

ക്ഷേത്രോത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

 


കോഴിക്കോട്: പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുകയായിരുന്ന വീട്ടമ്മ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. പാലാഴി സ്വദേശി ഷൈനി (54) ആണ് മരിച്ചത്.

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്നുള്ള സംഘം നൃത്തം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. നൃത്തം പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഷൈനി വേദിക്ക് പിന്നിലേക്ക് മാറി. തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ.എൻ. ഷാജുവാണ് ഭർത്താവ്. ഡോ. സ്നേഹ, സപ്തത എന്നിവർ മക്കളാണ്.

 

വളരെ പുതിയ വളരെ പഴയ