Zygo-Ad

ഹജ്ജിന്റെ ചൈതന്യം ജീവിതത്തിൽ പകർത്തണം :ഡോ ഹുസൈൻ സഖാഫി


 


തലശ്ശേരി : അല്ലാഹുവിൻറെ വിശിഷ്ട അതിഥികളായി ആത്മാർത്ഥമായ പശ്ചാത്താപ ബോധത്തോടുകൂടി ഹജ്ജ് കർമ്മം നിർവഹിക്കുന്ന വിശ്വാസികൾ ഹജ്ജിൻറെ ചൈതന്യം ജീവിതത്തിൽ പകർത്തുവാൻ സന്നദ്ധമാകണമെന്ന് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രസ്താവിച്ചു. തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വൈസ് പ്രസിഡൻറ് എ കെ അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.

തലശ്ശേരി നഗരസഭാ പരിധിയിലെ 52 പള്ളി പ്രദേശങ്ങളിൽ നിന്നായി ഹജ്ജിന് പോകുന്നവരെ വിവിധ പള്ളി കമ്മിറ്റി ഭാരവാഹികൾ ഷാൾ അണിയിച്ച് യാത്രയയപ്പ് നൽകി. അന്തരിച്ച ഖാളി ടി എസ് ഇബ്രാഹിം കുട്ടി മുസല്ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രാർത്ഥനയ്ക്ക് അസിസ്റ്റൻറ് ഖാളി വി അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർ ഒ വി ജാഫർ, ഡോ. നദീം അബൂട്ടി, ജവാദ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ പി നജീബ് കൃതജ്ഞതയും രേഖപ്പെടുത്തി.




വളരെ പുതിയ വളരെ പഴയ