തലശ്ശേരി : കെ. എസ്. എസ്. പി. എ. ജീവിത സമര ജാഥക്ക് തലശ്ശേരിയിൽ സ്വീകരണം നൽകി.
സംസ്ഥാന പ്രസിഡണ്ട് എം. പി. വേലായുധന്റെ നേതൃത്വത്തിൽ പെൻഷൻകാരുടെ അവകാശ നിഷേധത്തിനെതിരെയും, എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും കാസർഗോഡ് നിന്നാരംഭിച്ച കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഉത്തര മേഖലാ ജീവിത സമര യാത്രക്കാണ് തലശ്ശേരിയിൽ സ്വീകരണം നൽകിയത്.
നിയോജക മണ്ഡലം പ്രസിഡണ്ട് ടി. കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ കൊയോടൻ രവീന്ദ്രൻ, പി. സി. സുരേന്ദ്രൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. രാജേന്ദ്രൻ, പി. വി . ബാലകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് എം. പി. കുഞ്ഞി മൊയ്‌ദീൻ, നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കരിമ്പിൽ, സി. പി. അജിത്കുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഹാരാർപ്പണം ചെയ്തു. ജാഥാ ക്യാപ്റ്റൻ എം. പി. വേലായുധൻ സ്വീകരണത്തിനു നന്ദി പറഞ്ഞു.
