Zygo-Ad

റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.


തലശ്ശേരി: റെയിൽവെ പാർസൽ സർവ്വീസ് നിർത്തലാക്കാനുള്ള തീരുമാനം പൂർണ്ണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, ഉത്തരവ് മരവിപ്പിക്കുന്നതിന് ഇടപെട്ട ഷാഫി പറമ്പിൽ എം പി ക്ക് അഭിവാദ്യമർപ്പിച്ചും , റെയിൽവെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിൽക്കാനുള്ള നീക്കത്തിനെതിരെയും, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജന: സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു.

എം.പി.അസ്സൈനാർ, സുശീൽ ചന്ത്രോത്ത്, എ. ഷർമ്മിള , ഉച്ചുമ്മൽ ശശി, ഇ വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , ജെതീന്ദ്രൻ കുന്നോത്ത്, കെ.പി. രാഗിണി, എം.പി.സുധീർ ബാബു, പി.ഒ. റാഫി ഹാജി, എൻ. മോഹനൻ ,എം.മനോജ് സംസാരിച്ചു.

 കെ.ഇ. പവിത്രരാജ്, എൻ. ഹരീന്ദ്രൻ ,കെ.രമേശൻ , യു സിയാദ്, പി.കെ. സോന, ശിവദാസ് മാറോളി , എം.അനൂപ്, പി.പി. മമ്മൂട്ടി, ടി.വി. ജഗദീശ്, സി.വിചിത്രൻ , പി.കെ. നിർമ്മല , എ.വി.രാമദാസ് , പി.സി. മോഹനൻ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ