Zygo-Ad

സമുദായത്തിന് അസ്തിത്വം ഉണ്ടാവാൻ കാരണം മുസ്ലിം ലീഗ് :പി ഇസ്മായിൽ


തലശ്ശേരി 1948 - മാർച്ച് 10 സ്ഥാപിച്ച മുസ്ലിം ലീഗ് സമുദായത്തിന് അസ്തിത്വം ഉണ്ടാക്കാൻ ഏറെ പരിശ്രമിച്ചു. അതിന്റെ ഫലമാണ് ഇന്ന് കാണുന്ന വിദ്ധ്യഭ്യാസ സാമൂഹിക രംഗത്തെ പുരോഗതി എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ പി പറഞ്ഞു.

 തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10 ന് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

 തലശ്ശേരി പെപ്പർ പാലസിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി കെ പി മമ്മു അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി,

 സൗദി സാമുഹ്യ ക്ഷേമ പദ്ധതി അർഹത പെട്ട വർക്കുള്ള വിഹിതം ഇസ്മായിൽ പി (വയനാട് ) നിർവ്വഹിച്ചു, സൗദി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വി മുഹമ്മദ് പദ്ധതി വിശദീകരണ പ്രസംഗം നടത്തി. 

ചടങ്ങിൽ കെ സി അഹമ്മദ്,അഡ്വ: പി വി സൈനുദ്ധീൻ, ഷാനിദ് മേക്കുന്ന്, എൻ മൂസ്സ, സാഹിർ പാലക്കൽ, സി കെ പി റയിസ്, എ കെ സക്കരിയ്യ, വി ജലീൽ, കെ സി ഷബീർ, തഫ്ലീം മാണിയാട്ട്, മഹറൂഫ് ആലഞ്ചേരി, ജംഷീർ മഹ്മുദ്, അഫ്സൽ വി പി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദ് അൻവർ സ്വാഗതവു, മുനവ്വർ അഹമ്മദ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ