തലശ്ശേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി നിയോജക മണ്ഡലം വനിതാ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം എൽ. എസ്. പ്രഭു മന്ദിരത്തിൽ നടന്നു.
വനിത ഫോറം നിയോജക മണ്ഡലം പ്രസിഡണ്ടും വനിതാ ഫോറം ജില്ലാ സെക്രട്ടറിയുമായ ശ്രീമതി അജിതകുമാരി കോളിയുടെ അദ്ധ്യക്ഷതയിൽ മഹിളാ കോൺഗ്രസ്സ് കണ്ണൂർ ജില്ലാ ഉപാദ്ധ്യക്ഷയും, തലശ്ശേരി നഗരസഭ കൗൺസിലറുമായ എ ഷർമ്മിള ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന കലാപരിപാടികളിൽ തലശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നും പങ്കെടുത്ത വനിതകളെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് . എം. പി. അരവിന്ദാക്ഷൻ മൊമെൻ്റോ നൽകി ആദരിച്ചു. രാജീവ് ഗാന്ധി ഗവ. ആയുർവേദ മെഡിക്കൽ കോളേജ്, മാഹിയിലെ ഡോ. റീമ സി കെ ആരോഗ്യ ക്ലാസ്സെടുത്തു.
നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി പദ്മജ എ.എൻ, ജില്ലാ കൗൺസിലർമാരായ പി. സതി ടീച്ചർ, പി. ഒ. ഗിരിജ ടീച്ചർ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ വി ശൈലജ, ജില്ലാ കൗൺസിലർ ഉല്ലാസം ടി.കെ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.പി ഗീതാ ഭായ് ടീച്ചർ, ജില്ലാ കൗൺസിലർ പി. വി. നാണികുട്ടി ടീച്ചർ,
വനിതാ ഫാറം തലശ്ശേരി സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ.പി.കുശല കുമാരി ടീച്ചർ, ധർമ്മടം മണ്ഡലം വനിതാ ഫോറം സെക്രട്ടറി കെ. മനോഹരി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. രാജേന്ദ്രൻ, പി. വി. ബാലകൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡണ്ട്
ടി കെ സുരേന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറി സുനിൽകുമാർ .കെ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഉപഹാര സമർപ്പണവും വനിതകളുടെ കലാപരിപാടികളുമുണ്ടായി.
