Zygo-Ad

തലശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഒ നിധീഷ് പര്യടനം നടത്തി


തലശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഒ നിധീഷ് ഇന്നലെ ബിഷപ്പ്ഹൗസ്, ഓർത്ത്ഡോക്സ് ദേവാലയം, സെമിരിറ്റിൻ ഹോം എന്നിവിടങ്ങളിൽ പര്യടനം നടത്തി. 

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ഡോ: ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ ജോർജ് വലിയമറ്റം, കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ ഡയറക്ടർ ഡോ: ഫിലിപ്പ് കാവിലായി തുടങ്ങിയ ക്രൈസ്തവ പ്രമുഖരെ സന്ദർശിച്ച് വികസിത തലശ്ശേരിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചു. 

സമരിറ്റൻ ഹോമിൽ അന്തേവാസികളുമായും ജീവനക്കാരുമായും സംസാരിച്ചു. 

അഡ്വ: ചന്ദ്രൻ ചന്ദ്രോത്ത്, അഡ്വ: രത്നേന്ദ്രനാഥ്, എം പി സുമേഷ്, കെ ഹരിദാസ്, പി കെ ബൈജിത്ത്, പി പി സതീഷ്, ലസിത, ശോഭന, ലീന പ്രദീപ്, പ്രവീണ, റജിന, പ്രസീത തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

വളരെ പുതിയ വളരെ പഴയ