Zygo-Ad

വടകര വില്യാപ്പള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകരുടെ കൈപ്പത്തി തകർന്നു


 വടകര: വടകര വില്യാപ്പള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു. 

പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി എന്നാൽ ബോംബ് നിർമ്മാണം അല്ലെന്നും പടക്കം പൊട്ടിച്ചപ്പോൾ ഉണ്ടായ അപകടമാണെന്നും പോലീസ് പറഞ്ഞു. 

കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചികിത്സ ലഭ്യമാക്കി.

വളരെ പുതിയ വളരെ പഴയ