Zygo-Ad

വടകരയില്‍ വഴിയരികില്‍ കിടന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി: തമിഴ്നാട് സ്വദേശിക്ക് ജീവൻ നഷ്ടമായി


വടകര: വടകരയില്‍ മധ്യവയസ്കന്‍റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം. വടകരയില്‍ വഴിയരികില്‍ കിടക്കുകയായിരുന്ന മധ്യവയസ്കന്‍റെ ശരീരത്തിലൂടെ വാഹനം പാഞ്ഞ് കയറുകയായിരുന്നു.

തമിഴ്നാട് കാരൂർ സ്വദേശി മണി എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. വടകര എടോടി ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് സമീപം നാഷണല്‍ ലോഡ്ജ് പരിസരത്തായിരുന്നു സംഭവം. ലോഡ്ജ് പരിസരത്തെ വഴിയില്‍ കിടക്കുകയായിരുന്നു മണി.

ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ആളു കിടക്കുന്നത് കാണാതെയാണ് വാഹനം വന്നത്. മരിച്ച മണി വടകരയിലെ ഹോട്ടലുകളിലും മറ്റും തൊഴിലെടുത്തു വരികയായിരുന്നു. 

ഇയാള്‍ കടവരാന്തകളിലും ഫൂട് പാത്തിലുമൊക്കെയാണ് കിടക്കാറുള്ളത്. സംഭവത്തില്‍ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ