Zygo-Ad

ലോക നാടക ദിനം ആചരിച്ചു


തലശ്ശേരി: നാടക് തലശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക നാടക ദിനാചരണം സംഘടിപ്പിച്ചു. തലശ്ശേരി ആർട്സ് സൊസൈറ്റിക്ക് സമീപം ഫയർ ടാങ്കിൽ നടന്ന പരിപാടി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. 

നാടക് തലശ്ശേരി മേഖല പ്രസിഡൻ്റ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ആർട്സ് സൊസൈറ്റി സെക്രട്ടറി പ്രേംനാഥ് കബനി നാടക ദിന സന്ദേശം വായിച്ചു.

ജില്ലാ പ്രസിഡൻ്റ് ടി.ടി. വേണുഗോപാലൻ അംഗത്വ വിതരണം നടത്തി. മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ കതിരൂർ, സംസ്ഥാന കമ്മിറ്റിയംഗം ടി.ടി. മോഹനൻ, കെ.വി. നീന, എം.വി. രാജീവൻ സംസാരിച്ചു. നാടക ഗാനങ്ങൾ കോർത്തിണക്കി ഗാന സന്ധ്യയും അരങ്ങേറി.

ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

വളരെ പുതിയ വളരെ പഴയ