Zygo-Ad

മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും കാര്യത്തിലാണ് കേരളം നമ്പര്‍ വണ്‍ ആയതെന്ന് വി.എ നാരായണൻ.


തലശ്ശേരി: കേരളം നമ്പര്‍ വണ്‍ ആണെന്ന് പിണറായി സര്‍ക്കാര്‍ പറയുകയാണ്. എന്നാല്‍ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും കാര്യത്തിലാണ് കേരളം നമ്പര്‍ വണ്‍ ആയതെന്നും ഇതില്‍ പിണറായിക്ക് അഭിമാനിക്കാമെന്ന് കെ.പി സി സി സി ട്രഷറര്‍ വി.എ നാരായണന്‍ പറഞ്ഞു.

 തലശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സാജു കെ പി യുടെ തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഉദ്ഘാടനം ചോനാടത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കടം ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഏകദേശം 100054 കോടി രൂപയാണ് ഉണ്ടായിരുന്നെങ്കില്‍ പിണറായി പടിയിറങ്ങുന്നത് 657000 രൂപയുടെ കട ബാധ്യത വരുത്തിയാണെന്ന് വി.എ നാരായണന്‍ ചൂണ്ടിക്കാണ്ടി. റിസര്‍വ്വ് ബാങ്കില്‍ നിന്ന് കടമെടുത്താണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉമ്മന്‍ചാണ്ടി കേരളത്തിെല മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ 33 ബാറുകളാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ പിണറായി സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് 1240 ബാറുകള്‍ക്കാണ് ഇവിടെ ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

മദ്യ വര്‍ജനമാണ് നമ്മുടെ നയമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയവരാണ് ഇവിടെ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. കേരളത്തിലെ യുവാക്കളെ ക്രിമിനലാക്കി മാറ്റാനാണ് ഈ മദ്യശാലകള്‍ കൊണ്ട് സാധിച്ചതെന്നും നാരായണന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നല്‍കിയ 5 ഗാരണ്ടി ഇവിടെ ഐക്യജനാധിപത്യ മുന്നണി അധിാകരത്തിലേറിയാല്‍ നടപ്പിലാക്കും. 

അത് ഗാരണ്ടിയാണ് പ്രഖ്യാപനമല്ലെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാടിന്റെ വികസനം എന്നത് വലിയ കെട്ടിടങ്ങളല്ല. നാടിന്റെ അടിസ്ഥാനപരമായ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാത സര്‍ക്കാരാണിത്. 

രണ്ട് ടേം വിജയിച്ച തലശ്ശേരിയിലെ എം.എല്‍.എയായ ഷംസീറിനെ എന്തിന് വേണ്ടിയാണ് മാറ്റിയതെന്ന് മാര്‍കിസ്റ്റ് അണികള്‍ ചിന്തിക്കണം. 


82 വയസായ മുഖ്യമന്ത്രിക്ക് എത്ര തവണ ഇളവ് നല്‍കി. ഇത് കുടുംബാധിപത്യത്തിന് വേണ്ടിയാണ്. സ്വന്തം മരുമകന്റെ നിലനില്‍പ്പിന് വേണ്ടിയാണ്. അതിനാല്‍ അണികള്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കണമെന്നും നാരായണന്‍ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സുശീൽ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. അസീസ് വടക്കുമ്പാട് സ്വാഗതം പറഞ്ഞു. 

സ്ഥാനാർത്ഥി സാജു കെ പി, സജീവ് മാറോളി, കെ സി അഹമ്മദ്, ബഷീർ ചെറിയാണ്ടി, എൻ മഹമൂദ്, അഡ്വ സി ജി അരുൺ, മണ്ണയാട് ബാലകൃഷ്ണൻ, എം പി അസൈനാർ, സാഹിർ പാലക്കൽ, റഷീദ് തലായ്, ഒ ഹരിദാസൻ, കെ ലതിക, അഡ്വ ഷുഹൈബ്, അഡ്വ സി ജി അരുൺ, തഫ്ലിം മാണിയാട്ട്, പി.ഒ റാഫി ഹാജി സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ