Zygo-Ad

പിണറായി ഭരണം അവസാനിക്കും ജനം കണക്ക് തീർക്കും:മേയർ പി കെ ഇന്ദിര


 പിണറായി:പ്രിയപ്പെട്ട വോട്ടർമാരെ പത്ത് വർഷം നമ്മുടെ കേരളം അലമുറയിട്ടു കരയുകയാണെന്ന് കണ്ണൂർ മേയർ പി കെ ഇന്ദിര പറഞ്ഞു.  

ധർമ്മടം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. അബ്ദുൾ റഷീദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പിണറായിൽ സംസാരിക്കുകയാരുന്നു അവർ. 

ബ്രണ്ണൻ കോളേജിൻ്റെ അവസ്ഥ എന്താണ്? മൂവായിരത്തോളം വിദ്യാർഥികൾക്ക് ഇവിടെ ആവശ്യത്തിന് ടോയിലെറ്റ് ഉൾപ്പെടെ ഇല്ല. പുതിയ കോഴ്സുകൾ പഠിപ്പിക്കാൻ ടീച്ചർ മാറില്ല കോഴ്സ് മരവിച്ചിരിക്കയാണ്. ധർമ്മടം പഞ്ചായത്ത് ശവദഹനം നടത്താൻ അഞ്ച് കിലോമീറ്റർ മറ്റൊരു നാട്ടിലെത്തണം. കുപ്പികഴുത്തുള്ള മീത്തലെ പീടിക ടൗൺ വികസിച്ചോ. പൊട്ടി പൊളിഞ്ഞ റോഡുകൾ വെളിച്ചമില്ലാതെ  വഴികളും ദിവസങ്ങൾ കഴിഞ്ഞും കുടിവെള്ളം എത്തില്ല ജനം കരയുകയാണ്. പരിഭവങ്ങളും പരാതികളും ജീവൽ പ്രശ്നങ്ങൾ ആരോട് പറയും ധർമ്മടത്ത് എം എൽ എ ആര് ജനം ചോദിക്കുന്നു. വർഷങ്ങളായി മുടങ്ങുന്ന ബീഡി തൊഴിലാളി ആനുകൂല്യത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീടിന് മുന്നിൽ സിഐടിയു സമരം നടത്തി ഫലം കണ്ടോ? അങ്കണവാടി ജീവനക്കാരുടെ അടക്കം ആനുകൂല്യവും വേതനവും താളം തെറ്റി. ഇരുപത് കോടിയിൽ പണിത ചക്കരക്കൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം പിണറായി ഉദ്ഘാടനം ചെയ്തു എന്നെല്ലാതെ പ്രവർത്തനം ഇല്ല. ചക്കരക്കൽ അഞ്ചരക്കണ്ടി എടക്കാട് മുഴപ്പിലങ്ങാട് ധർമ്മടം റോഡുകൾ എന്ത് വികസന മാണ് ഉള്ളത്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കരനും നസ്വപ്ന സുരേഷ്, ശബരിമല സ്വർണ്ണം മാറ്റിയ കേസിൽ പീതാംബരൻ ഉൾപ്പെടെയുള്ള വരുടെ കേസ് എന്തായി. പേരിന്  സസ്പെൻഷൻ മാത്രം. കൂട്ടുപങ്കാളികളെ കൈവിടാതെ കേരളത്തെ വഞ്ചിച്ച പിണറായി സർക്കാറിനെ താഴെ ഇറക്കണം. ഇല്ലേങ്കിൽ തോൽക്കുക കോൺഗ്രസ് എല്ല സമ്മതിദായകരാണ് എന്ന് പി കെ ഇന്ദിര പറഞ്ഞു. ചടങ്ങിൽ

 ധർമ്മടം നിയോജകമണ്ഡലം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം കെ മോഹനൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ പി സി സി മെമ്പർ മുഹമ്മദ്‌ ഫൈസൽ, എൻ പി ശ്രീധരൻ, അഡ്വക്കേറ്റ് ഈ ആർ വിനോദ്, രാജീവൻ പാനുണ്ട, എൻ പി താഹിർ ഹാജി, പുതുക്കുടി ശ്രീധരൻ ജയരാജൻ, ഷമേജ് പെരളശ്ശേരി, സുജിത് കാര്യായി, ഷക്കീർ മോവഞ്ചേരി,എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ