Zygo-Ad

തലശേരി മണ്ഡലം വികസന പത്രിക പ്രകാശനം ചെയ്തു; അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ചു

 


തലശേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) തലശേരി അസംബ്ലി മണ്ഡലം വികസന പത്രിക പ്രകാശനം ചെയ്തു. സി.എച്ച് മന്ദിരത്തിന് സമീപം നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച് അഡ്വ. എ.എൻ. ഷംസീർ, ഡോ. രാജീവ് നമ്പ്യാർക്ക് പത്രിക കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.

മണ്ഡലത്തിൻ്റെ വരുംകാല വികസന കാഴ്ചപ്പാടുകളും പദ്ധതികളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് വികസന പത്രിക തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ അഡ്വ. എം.എസ്. നിഷാദ് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

 

വളരെ പുതിയ വളരെ പഴയ