Zygo-Ad

വടകരയിൽ അധ്യാപകൻ വാടകമുറിയിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് രക്തം വാർന്ന നിലയിൽ


 വടകര: വടകര ജനത ഹോസ്പിറ്റലിന് സമീപത്തെ വാടകമുറിയിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. തലശ്ശേരി കോ-ഓപ്പ് കോളേജ് അധ്യാപകനും കുന്നംകുളം സ്വദേശിയുമായ കെ.എം. സോമനെയാണ് (60) ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ മുറിക്കുള്ളിൽ നഗ്നമായ നിലയിലും രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം.

സംഭവത്തെക്കുറിച്ച്:

പത്ത് വർഷത്തിലേറെയായി ജനത ആശുപത്രിക്ക് സമീപത്തെ ഹോട്ടൽ കെട്ടിടത്തിന് മുകളിലെ മുറിയിലായിരുന്നു സോമൻ താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഭാര്യ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉടമയും പരിസരവാസികളും എത്തി പരിശോധിച്ചപ്പോഴാണ് വാതിൽ ചാരിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മലമൂത്ര വിസർജ്ജനം ചെയ്ത നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അന്വേഷണം ആരംഭിച്ചു:

വിവരമറിഞ്ഞ് വടകര പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിക്കാൻ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മുമ്പ് മണിയൂർ എൻജിനീയറിങ് കോളേജ് അധ്യാപകനായിരുന്ന സോമൻ നിലവിൽ തലശ്ശേരി കോ-ഓപ്പ് കോളേജിലാണ് ജോലി ചെയ്തിരുന്നത്.

 

വളരെ പുതിയ വളരെ പഴയ