Zygo-Ad

ധർമ്മടത്തെ യുഡിഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിന് നേരെ കയ്യേറ്റ ശ്രമം


ധർമ്മടം: ധർമ്മടം യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിൻ്റെ വാഹന പ്രചരണക്ക് നേരെ സി പി എം ക്രിമിനലിന്റെ ഗുണ്ടായിസം. ഞായറാഴ്ച പ്രചാരണ സമാപനം കുറിച്ച് അഞ്ചരക്കണ്ടി മുഴപ്പാല കൈതപ്രത്ത് പ്രസംഗത്തിനിടെയാണ് സംഭവം. 


സി പി എം ക്രിമിനൽ ലിജു എന്ന ആൾ ബൈക്കിൽ എത്തി ആക്രോശിക്കുകയായിരുന്നു. കൂടെ മറ്റ് സിപിഎം കാരും ചേർന്ന് സ്ഥാനാർഥിയുടെ നേരെ കയർത്തു.

യുഡിഎഫ് ജാഥ ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞു ലിജു അബ്ദുൾ റഷീദിനെ പിടിച്ച് തള്ളി. സന്ദർഭോചിതമായി പ്രവർത്തകർ പിടിച്ചു മാറ്റുമ്പോഴും ഇയാൾ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

പര്യടനത്തിൽ ഉണ്ടായിരുന്ന സ്ത്രീകളെയും അധിക്ഷേപിച്ചു. ഞായറാഴ്ച രാത്രി 9.45 ഓടെയാണ് കയ്യേറ്റ ശ്രമവും കൊലവിളിയുൾപ്പെടെയുള്ള ഭീഷണി ഉണ്ടായത്.

സംഭവ സ്ഥലത്ത് വച്ച് പരാതി നൽകിയിട്ടും അവിടെ എത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

അറസ്റ്റ് ചെയ്താൽ മാത്രമേ ഉപരോധം അവസാനിപ്പിക്കൂ എന്നാണ് നേതാക്കൾ പറഞ്ഞത്.


വളരെ പുതിയ വളരെ പഴയ