ധർമ്മടം നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടന വാഹനം തടഞ്ഞു നിർത്തി മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും പ്രചരണ സംഘത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിക്കുകയും സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തുകയും കോൺഗ്രസ് പ്രവർത്തകന്റെ ബൈക്കിന്റെ താക്കോൽ മോഷ്ടിക്കുകയും ചെയ്ത സിപിഎം പ്രവർത്തകൻ ലിജിൽ എന്ന മുശുവിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് വി പി അബ്ദുൽ റഷീദിന്റെ പരാതിയിൽ ചക്കരക്കൽ പോലീസ് ഭാരതീയ ന്യായ സന്നിഹിതയിലെ സെക്ഷൻ 126 (2), 115 (2) 285, 351 (2), 303 (2) വകുപ്പുകൾ പ്രകാരം ക്രൈം നമ്പർ 187/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.
ഇതിൽ അന്യായമായി തടഞ്ഞു വയ്ക്കൽ, പരിക്കേൽപ്പിക്കൽ, മാർഗ്ഗ തടസ്സമുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, ഇളകുന്ന മുതൽ മോഷ്ടിച്ചു കൊണ്ടു പോകൽ എന്നീ കുറ്റങ്ങൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
