ധർമ്മടം: ചെമ്പിലോട് പഞ്ചായത്തിലെ എല്ലാവഴികളും മൂവർണ്ണ ലഹരിയിൽ ആറാടി ഉജ്വല സ്വീകരണം ഏറ്റുവാങ്ങി ധർമ്മടം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ്.
പിണറായുടെ നെറിക്കെട്ട ഭരണം മാറി അഞ്ചിന ഗ്യാരൻ്റി നടപ്പാവും. അതോടെ നവ കേരളം സുവർണ്ണ അധ്യായം എഴുതി ചേർക്കുമെന്ന് വി എ നാരായണൻ പറഞ്ഞു.
ചെമ്പിലോട് കോമത്ത് കുന്നുമ്പ്രത്ത് പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം കെ മോഹനൻ, ഇ ആർ വിനോദ്, കെ പി താഹിർ, കെ കെ ജയരാജൻ, മാസ്റ്റർ ഷമേജ് പെരളശ്ശേരി, കെ ഒ സുരേന്ദ്രൻ മാസ്റ്റർ, ഷക്കീർ മൗവഞ്ചേരി, കെ രാഘവൻ, കെ വി അനീഷ്, എൻ പി ശ്രീധരൻ എന്നിവർ സംസാരിച്ചു
