തലശ്ശേരി: എരഞ്ഞോളി ചോനാടം വെസ്റ്റ് യുപി സ്കൂളിന് സമീപമുള്ള കെ.എം. ട്രേഡേഴ്സിന്റെ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച പുലർച്ചെ 3:30-ഓടെയാണ് സംഭവം. തീപിടിത്തത്തിൽ ഏകദേശം ഒന്നര കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
പെയിന്റും അനുബന്ധ രാസവസ്തുക്കളും നിറഞ്ഞ ഗോഡൗണായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. വിവരമറിഞ്ഞ് തലശ്ശേരിയിൽ നിന്നും അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെയായതിനാൽ വലിയൊരു ദുരന്തം ഒഴിവായെങ്കിലും ഗോഡൗണിനുള്ളിലെ സ്റ്റോക്കുകൾ ഭൂരിഭാഗവും നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
