Zygo-Ad

തലശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: രണ്ടുപേർ കസ്റ്റഡിയിൽ

 


തലശ്ശേരി: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച രാത്രി പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ ഞായറാഴ്ച പുലർച്ചയോടെ തന്നെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു.




വളരെ പുതിയ വളരെ പഴയ