തലശ്ശേരി :സൈദാർപള്ളി മേഖലയിലെ അഞ്ച് വാർഡുകളിലെ നിർദ്ദനരായ 600 കുടുംബങ്ങൾക്ക് റംസാൻ റിലീഫിന്റെ ഭാഗമായി പെരുന്നാൾ വിഭവങ്ങൾക്ക് ആവശ്യമായ പെരുന്നാൾ കിറ്റിൻ്റെയും, കൗൺസിലർമാരായ, അബ്ദു റഹിമാൻ ടി.പി, നൂറ ടീച്ചർ, ജില്ല യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത തഫ്ലിം മാണിയാട്ടിൻ്റെ സ്വീകരണത്തിൻ്റെയും ഉദ്ഘാടനം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഡ്വ കെ എ ലത്തീഫ് നിർവ്വഹിച്ചു.
റിലീഫ് സെൽ ചെയർമാൻ എ കെ സക്കറിയ അധ്യക്ഷത വഹിച്ചു വിവിധ വാർഡുകളിലെ നിർദനരായവർക്കുള്ള പെരുന്നാൾ കിറ്റ് വിതരണം മുസ്ലിംലീഗ് മുൻസിപ്പാൽ കമ്മിറ്റി പ്രസിഡൻ്റ് സി.കെ. പി. മമ്മു നിർവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ കെ ആബൂട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി.
മുൻസിപ്പാൽ മുസ്ലീം ലീഗ് ജന: സിക്രട്ടറി സി. അഹമ്മദ് അൻവർ, മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ തഫ് ലിം മണിയാട്ട്, വി.ജലീൽ ഷാനവാസ്, അറയിലകത്ത് അബൂട്ടി, കെ. റയീസ് എന്നിവർ 'സംസാരിച്ചു.
റിലീഫ് പ്രവർത്തനങ്ങൾക്ക് ഏ.പി.മഹമൂദ്, പി.പി. പോകൂട്ടി, എ. കാദർ, വലിയ കത്ത് ചെറിയമ്മദ്, എം.എ. പി. ഷൗലാദ് എന്നിവർ നേതൃത്വം നൽകി. അബ്ദുറഹിമാൻ ടി.പി. സ്വാഗതവും, മഹറൂഫ് മാണിയാട്ട് നന്ദിയും പറഞ്ഞു.
