തലശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. സാജു ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മണ്ഡലത്തിലെ വികസന കാര്യങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് സൂചന.
സ്ഥാനാർത്ഥിക്കൊപ്പം തലശ്ശേരി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.പി. അരവിന്ദാക്ഷൻ, അഡ്വ. സി.ജി. അരുൺ, വാർഡ് കൗൺസിലർ രമ്യ തുടങ്ങിയവരും ബിഷപ്പ് ഹൗസിലെത്തിയിരുന്നു. ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.
