Zygo-Ad

മതങ്ങൾ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു :അഡ്വ: കെ എ ലത്തീഫ്

 


തലശ്ശേരി   മതങ്ങൾ മനുഷ്യനെ നന്മ പഠിപ്പിക്കുകയും തിന്മ നിരുത്സാഹപെടുത്തുകയും ആണ് ചെയ്യുന്നത് അത് കാരണം  മനുഷ്യൻ ധാർമിക ബോധത്തോടെ സഹവസിക്കുകയും സമൂഹത്തിലെ പാവപെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരികയുംചെയ്യുകയാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് കെ എ ലത്തീഫ് പറഞ്ഞു.  ടൗൺ ഹാൾ ഏറിയ ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച പരിപാടിയിൽഅർഹതപ്പെട്ട ഒരാൾക്ക് സൗജന്യ മായി ഓട്ടോറിക്ഷ കൊടുത്തു ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഓട്ടോ റിക്ഷ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ കെ സി അഹമ്മദ് ഏറ്റ് വാങ്ങി. റിലീഫ് സെൽ ചെയർമ്മാൻ കെ സി ഷെബീർ അദ്ധ്യക്ഷത വഹിച്ചു, ധനസഹായ വിതരണം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ കെ ആബൂട്ടി ഹാജിയും കിറ്റ് വിതരണം മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി കെ പി മമ്മുവും നിർവ്വഹിച്ചു. ' ചടങ്ങിൽ വാർഡിന്റെ ജനകീയ കൗൺസിലർ ടി വി റാഷിദയെ യു ഡി എഫ് ചെയർമാൻ എൻ മഹ്മൂദ് ആദരിച്ചു, എം പി അരവിന്ദാക്ഷൻ,പാലക്കൽ സാഹിർ,തഫ്ലീം മാണിയാട്ട്, എ കെ സക്കരിയ്യ, വി ജലീൽ, ജംഷീർ മഹ്മുദ്,അഫ്സൽ വി പി ,റമീസ് നരസിംഹ,കെ വി മജീദ്, സി വി കെ സെറീന,ജസ് ന, വി ഉമ്മർ, സി പി ഹസ്സൻ, ടി കെ ജമാൽ,എന്നിവർ പ്രസംഗിച്ചു.  കെ പി ഹാറൂൺ സ്വാഗതവും പി കെ നജാദ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ