Zygo-Ad

കായലോട് കെ എസ് യു നേതാവിനെ കസേര കൊണ്ട് തലയ്ക്കടിച്ചു

 


തലശ്ശേരി :കെ എസ് യു നേതാവിന് മർദ്ധനമേറ്റു.കായലോട് പെട്രോൾ പമ്പിന് എതിർ വശത്തെ ഹോട്ടലിൽ വെച്ചാണ് അക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ സി പി എമ്മാണെന്ന് കെ എസ് യു ആരോപിച്ചു. കായലോട് ചാന്ദിനി ഹൗസിൽ വൈഷ്ണവ് മലപ്പിലായി (25) നാണ് പരിക്കേറ്റത്.

തലയ്ക്കും വലത് കൈക്കുമാണ് പരിക്കേറ്റത്. ഇയാളെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടലിലെ കസേരയും കുപ്പി ഗ്ലാസുമായി അക്രമിക്കുകയായിരുന്നു വെന്ന് വൈഷ്ണവ് പറഞ്ഞു.

സി പി എം ബ്രാഞ്ച് സെക്രട്ടറി റിജേഷ് വി യുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം പിന്തുടർന്ന് വന്ന് അക്രമിക്കുകയായിരുന്നുവെന്നും വൈഷ്ണവ് പറഞ്ഞു.കെ എസ് യു ധർമ്മടം ബ്ലോക്ക് പ്രസിഡണ്ടാണ് പരിക്കേറ്റ വൈഷ്ണവ്.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.

വളരെ പുതിയ വളരെ പഴയ