Zygo-Ad

കോൺഗ്രസ്സ് ഓഫീസിന് തീവെച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക


കോടിയേരി: മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാണിച്ചതിൽ പിന്നെ നടന്ന നാടകത്തിന്റെ പേരിൽ സംസ്ഥാനത്തൊട്ടാകെ അക്രമം അഴിച്ച് വിട്ട സി പി എം നേതൃത്വം കോടിയേരി കല്ലിൽത്താഴയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ കോടിയേരി, പാറാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ പി.ദിനേശൻ സ്വാഗതം പറഞ്ഞു.

സന്ദീപ് കോടിയേരി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി വി.സി. പ്രസാദ്, വി.ദിവാകരൻ മാസ്റ്റർ, സി.പി. പ്രസീൽ ബാബു, പി.ചന്ദ്രൻ, സി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ