Zygo-Ad

അൽമനാർ സെൻറർ തുടങ്ങി അച്ചാറത്ത് റോഡിൽ അവസാനിക്കുന്ന ലിങ്ക് റോഡിന് ഡോ. എ എൻ പി ഉമ്മർകുട്ടിയുടെ നാമകരണം ചെയ്യണം.


തലശ്ശേരി: സമുദ്ര ശാസ്ത്രജ്ഞനും ഭാഷാ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന ഡോ. എ എൻ പി ഉമ്മർകുട്ടിയുടെ സ്മരണ നിലനിർത്തുന്നതിന് അദ്ദേഹം താമസിച്ചു വന്നിരുന്ന വീട് നിൽക്കുന്ന ടെമ്പിൾ വാർഡിലെ അൽമനാർ സെൻറർ തുടങ്ങി അച്ചാറത്ത് റോഡിൽ അവസാനിക്കുന്ന ലിങ്ക് റോഡിന് ഡോ. എ എൻ പി ഉമ്മർകുട്ടിയുടെ നാമകരണം ചെയ്യണമെന്ന് എ എൻ പി ഉമ്മർകുട്ടി അനുസ്മരണ സമിതി തലശ്ശേരി നഗരസഭയോട് ആവശ്യപ്പെട്ടു. 

തലശ്ശേരിയിലെ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സ്തുതർഹ്യമായ സേവനങ്ങൾ അനുഷ്ഠിച്ച അദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്നതിന് നഗരസഭ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

ചെയർമാൻ പ്രൊഫ. എ പി സുബൈർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ. പി വി സൈനുദ്ദീൻ, പി അബ്ദുറസാഖ് എൻജിനീയർ, എം സക്കരിയ, എം എസ് ആസാദ്, സി പി ആലിപ്പിക്കേയി, സി കെ പി മുഹമ്മദ് റയീസ്, എ എൻ പി ഷാഹിദ്, ജവാദ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ