തലശ്ശേരി : റംസാൻ പുണ്യമാസത്തിൽ കാരുണ്യത്തിൻ്റെ കരസ്പർശവുമായി ആമിന. പാലിശ്ശേരിയിലെ അഷ്റഫ് - ജമീല ദമ്പതികളുടെ മകളാണ്. അഞ്ചു കണ്ടി കുടുംബാംഗമാണ്.
ബ്രൈറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർത്ഥിയാണ്.
സ്വന്തമായി സ്വരൂപിച്ചു വെച്ചിരുന്ന തുകയാണ് ആമിന കാരുണ്യ പ്രവർത്തനങ്ങൾക്കായി തലശ്ശേരി സി. എച്ച് സെൻ്ററിന് കൈമാറിയത്.
ആമിനയിൽ നിന്നും കുടുക്ക ശേഖരം വളണ്ടിയർ വിംഗ് കോർഡിനേറ്റർ റഷീദ് തലായ് ഏറ്റു വാങ്ങി. ഇതു വഴി
പുതുതലമുറക്ക് മഹത്തായ സന്ദേശം നൽകുകയാണ് ഈ കൊച്ചു മിടുക്കി. ബന്ധുക്കളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്ന തുക സ്വരൂപിച്ച് എല്ലാ വർഷവും വിവിധ ചാരിറ്റികൾക്ക് നൽകുന്നത് പതിവാണ്.
