Zygo-Ad

ആച്ചി - ഷുക്കൂർ അനുസ്മരണം


തലശ്ശേരി: എം എസ് എഫ് -ന്റെ ചരിത്രത്തിലെ തീരാ നോവായി മാറിയ അരിയിലെ ശുക്കൂറിനെയും തലശ്ശേരിയിലെ ആഷിഫിനെയും അനുസ്മരിച്ചു കൊണ്ട് തലശ്ശേരിയിലെ എംഎസ്എഫുകാർ ഒന്നിച്ചിരുന്നു.

 മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ അഡ്വ കെ എ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. 

എൻ മൂസ, സികെപി മമ്മു, റഷീദ് കരിയാടൻ, തസ്ലീം ചേറ്റംകുന്ന് , തഫ്ലീം മാണിയാട്ട് , ഷബീർ കെ സി , ഷഹബാസ് കായ്യത്ത്, അഫ്സൽ മട്ടമ്പ്രം, റൂഫൈസ് എന്നിവർ സംസാരിച്ചു. 

മുഹമ്മദ് സാഹിദ്, സഫ്വാൻ മേക്കുന്ന്, റാദിൽ വാഫി, ഷഹ്സിം പിലാക്കൂൽ, സഹൽ ചേറ്റംകുന്ന്, തയ്യിബ് കൊടിയേരി, യാസീൻ എരഞോളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അനുസ്മരണ യോഗത്തിന് ശേഷം ഇഫ്താർ വിരുന്നും നടന്നു.

വളരെ പുതിയ വളരെ പഴയ