തലശ്ശേരി: വലതു കയ്യിൽ ബിജെപിയും ഇടതു കൈയിൽ എസ്ഡിപിയുമായി ചേർന്നാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ഇന്‍ ചാര്‍ജ് അഡ്വ. കെ എ ലത്തീഫ് ചൂണ്ടിക്കാട്ടി.
പിണറായി വിജയൻറെ മണ്ഡലമായ മുഴപ്പിലങ്ങാട് എസ്ഡിപിഐ നിർണായ സ്വാധീനം ഉണ്ട്. ഇവിടെ അവരുടെ വോട്ടും വാങ്ങി ജയിച്ചു മുഖ്യമന്ത്രി ആവാനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
ഞാനല്ലാതെ വേറെയാരുമില്ലെന്ന ഭാവമാണ് മുഖ്യമന്ത്രിക്ക്. ഞാനെന്ന രാജയോട് ചോദ്യം ചോദിക്കാന്‍ തന്നെ എല്ലാവര്‍ക്കും പേടിയാണെന്നും അഡ്വ.കെ.എ ലത്തീഫ് പറഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥി സാജു കെ പി യുടെ തെരഞ്ഞെടുപ്പ് പര്യടനം മുഴിക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സഭക്ക് അകത്ത് മാത്രമല്ല. പുറത്തും പാര്‍ട്ടികാര്‍ പിണറായിയോട് ചോദ്യം ചോദിക്കാറില്ല. കാരണം ഭയമാണെന്ന് ലത്തീഫ് പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടി ജീവരക്തം നല്‍കി ജീവന്‍ ബലികഴിക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ പേരില്‍ പിരിച്ചെടുത്ത പണം പോലും അടിച്ചു മാറ്റിയ പാര്‍ട്ടിയാണ് സി പിഎം.
രക്തസാക്ഷി ഫണ്ട് പോലും കട്ട് മുടിക്കുന്ന പാര്‍ട്ടിയുടെ ദുഷിച്ച പ്രവണതകളെ ചോദ്യം ചെയ്ത യാഥാര്‍ത്ഥ കമ്യൂണിസ്റ്റായ വയോവൃദ്ധനെ പോലും പാര്‍ട്ടി നടപടിയെടുത്ത് പുറത്താക്കി. അതിനാല്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെ വോട്ട് ഇത്തവണ യു ഡി എഫിന് അനൂകൂലമാകും.
പാര്‍ട്ടി നേതാവ് എം.എല്‍എ സ്ഥാനം ഒഴിഞ്ഞ് പോകുമ്പോള്‍ അവിടെ ഭാര്യയെ പിടിച്ചിരുത്തിയ ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് പാര്‍ട്ടിക്കാര്‍ തന്നെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി കെ ഗോവിന്ദന്‍ വിയോജിക്കുകയും യു ഡി എഫിന് അനുകൂലമായ നിലാപാട് സ്വീകരിക്കുകയുമായിരുന്നു.
താന്‍ സ്ഥാനം ഒഴിയുമ്പോള്‍ അവിടെ തന്റെ പൊണ്ടാട്ടിയെ ഇരുത്തണമെന്ന നിലപാട് സി പി എമ്മില്‍ മാത്രമേ കാണൂ. അതിനെതിരെയാണ് തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ മത്സര രംഗത്ത് ഇറങ്ങിയത്.
അമ്പലപ്പുഴയില്‍ ജി സുധാകരനും ഇത്തരത്തില്‍ സി പി എം നിലപാടില്‍ പ്രതിഷേധിച്ച് പുറത്ത് വന്നയാളാണ്. അതിനാല്‍ ഇത്തവണ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ യു ഡി എഫിനൊപ്പം നില്‍ക്കുമെന്നും ലത്തീഫ് പറഞ്ഞു.
ചടങ്ങിൽ കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി പി പ്രസിൽ ബാബു സ്വാഗതം പറഞ്ഞു. വി രാധാകൃഷ്ണൻ മാസ്റ്റർ, വി സി പ്രസാദ്, എം പി അരവിന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി , പി ദിനേശൻ എന്നിവർ സംസാരിച്ചു
