Zygo-Ad

സ്കൂട്ടറിന് കുറുകെ പന്നി ചാടി യാത്രക്കാരന് പരിക്ക്.


തലശ്ശേരി: കടമ്പൂർ ഹൈസ്ക്കൂളിന് സമീപം സ്കൂട്ടറിന് കുറുകെ പന്നി ചാടി യാത്രക്കാരന് പരിക്ക്. രാജീവ് ജി കൾച്ചറൽ സെൻ്ററിന് സമീപം ശിവപുരം വീട്ടിൽ ശ്രീനിവാസൻ (60) നാണ് പരിക്കേറ്റത്. 

സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് വലത് കാൽ മുട്ടിനും താടി എല്ലിനും പരിക്കേറ്റു. താടിക്ക് 4 സ്റ്റിച്ചുകളുണ്ട്. വീഴ്ചയിൽ താടിയെല്ലും മോണയും കൂട്ടിയിടിച്ച് അണപ്പല്ല് പൊട്ടിയിട്ടുണ്ട്.

ഇന്ന് (ഞായർ )കാലത്ത് 7. 15 ഓടെയാണ് സംഭവം. പച്ചക്കറി കൃഷിക്ക് വെള്ളം നനക്കാൻ പോകുന്നതിനിടെയാണ് അപകടം. 

 കടമ്പൂർ നിത്യാനന്ദ വായന ശാല മുതൽ കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ ഭാഗം വരെ പന്നിശല്യം രൂക്ഷമാണെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്ന ശ്രീനി വാസൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ