Zygo-Ad

വാഹന പാർക്കിംഗിന് സ്ഥലമൊരുക്കാൻ കൺവൻഷൻ സെന്ററുകാരൻ കുന്നിടിച്ചു. ഉയരത്തിലുള്ള വീട് പിളർന്നു തകരുന്നു. ജീവാപായ ഭീഷണിയിൽ വീട്ടുകാരി.


തലശ്ശേരി: വാഹന പാർക്കിംഗിന് സ്ഥലമൊരുക്കാൻ കൺവെൻഷൻ സെൻ്റർ ഉടമ മണ്ണിടിച്ചതായി വീട്ടുകാരിയുടെ പരാതി. കുന്നിൻ്റെ പാർശ്വത്തിൽ ചുവരുകൾ വീണ്ടു കീറിയും ഭൂമി പിളർന്ന് അടത്തറ ഇളകി നില പൊത്തൽ ഭീഷണിയിൽ വീട്. 

ലോറൽ ഗാർഡൻ കൺവൻഷൻ സെന്റർ ഉടമ സമീപത്തെ കുന്നിടിച്ചു മണ്ണ് നീക്കിയതിനെ തുടർന്ന് മുകളിലുള്ള വീട് പിളർന്നു തകർന്നു തുടങ്ങിയത്. 

നാശോൻമുഖമായ വീട്ടിൽ ജീവാപായ ഭീതിയിൽ കഴിയുകയാണ് താമസക്കാരി. ഉസ്സൻ മൊട്ട സറിൻ വീട്ടിൽ ഷർബിന നവാസാണ് താൻ നേരിടുന്ന പ്രതിസന്ധിയും മാനസിക സമ്മർദ്ദവും  പത്ര സമ്മേളനത്തിലൂടെ വിവരിച്ചത്. 


വിഷയം തുടക്കം മുതൽ പഞ്ചായത്ത്, വില്ലേജ്, ആർ.ഡി.ഒ., ജില്ലാ കലക്ടർ തുടങ്ങിയ റവന്യൂ അധികാരികളെ  അറിയിച്ചിട്ടും ഇതേ വരെ നീതി കിട്ടിയില്ലെന്ന് ഭീതിയോടെ ഷർസീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

 കഴിഞ്ഞ 48 വർഷങ്ങളായി ഷർ ബിനയുടെ ഭർതൃ ബന്ധുക്കൾ താമസിച്ച വീടാണിത്. ഇപ്പോൾ ഷർസിന മാത്രമാണിവിടെ താമസിക്കുന്നത്. ഭർത്താവ് പ്രവാസിയാണ്. 



ഇക്കഴിഞ്ഞ വർഷം ഫിബ്രവരിയിലാണ് കൺവൻഷൻ സെന്റർ ഉടമ പാർക്കിംഗ് സ്ഥലം നിർമ്മിക്കാനായി ഷർബിനയുടെ വീടിനോട് ചേർന്ന് കുത്തനെയുള്ള മണ്ണിടിച്ചത്. ഈ സമയം വീടിന്റെ സെപ്റ്റിക് ടാങ്കിനടുത്ത് ഭൂമി പിളർന്നു. 

അടിത്തറ ഇളകി ടൈൽസുകൾ തകർന്ന്. അടുക്കള,വർക്ക് ഏറിയ, ബാത്ത്റൂം, എന്നിവയ്ക്കും കേടുപാടുകൾ പറ്റി. വീടിൻ്റെ വാതിലുകളും വർക്കേറിയയിലെ ഗ്രിൽസും സുരക്ഷിതമായി അടച്ചിടാൻ പറ്റാത്ത അവസ്ഥയിലുമാണ്. 

ഇത് പരിഹരിച്ചു നൽകാൻ കൺവൻഷൻ സെന്റർ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. സംരക്ഷണ ഭിത്തികെട്ടി നൽകാം.ചിലവ് താൻ വഹിച്ചോളാംഎന്നായിരുന്നു ലോറൽ ഗാർഡൻ ഉടമ ജസ്ലിം പറഞ്ഞത്. ഇതിനായി 7 ലക്ഷം ചിലവ് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.

4 ലക്ഷത്തിൽ ഒതുക്കി. എന്നാൽ പണി പൂർത്തിയാക്കിയില്ല. ഇതേ തുടർന്ന് കഴിഞ്ഞ വർഷത്തെ മഴയിൽ വീണ്ടും മണ്ണിടിഞ്ഞു. വിള്ളലുകൾ കൂടി. ദയനിയവും ഭീതിജന്യവുമാണ് 

വീടിന്റെ നിലവിലെ അവസ്ഥ. താമസ യോഗ്യമല്ലെന്ന് എൻജീനിയറിംഗ് വിഭാഗത്തിന്റെ മുന്നറിയിപ്പ് റിപ്പോർട്ടുണ്ട്. വ്രതമാസമാണ്. ഞാനിനി  എന്തു ചെയ്യണം. എവിടെ പോവണം. 

നീതിക്കായി ഏത് വാതിലിൽ മുട്ടണമെന്ന് ഷർബിന വിതുമ്പലോടെ ചോദിക്കുന്നു. സെൻ്ററിനു താഴെയുള്ള നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. 

കൺവെൻഷൻ സെൻ്ററിനു താഴ്‌വാരത്തെ വീടുകൾക്ക് സമീപം കുഴിയെടുത്ത് മലിനജലം ഒഴിക്കി വിടുന്നത് കിണറർ വെള്ളം കറുപ്പുനിറമായി ഉപയോഗിക്കാൻ കൊള്ളാതെ മലീമസമായതായും സമീപത്തെ വീട്ടമ്മയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 

കൺവെൻഷൻ സെൻ്ററിനു സമീപത്തെ വീടുകൾക്കുമാത്രമല്ല കല്യാണം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് എത്തുന്നവരും അപകട ഭീഷണിയിലാണെന്ന് നാട്ടുകാർ പറയുന്നു.

വളരെ പുതിയ വളരെ പഴയ