കതിരൂർ (നാലാം മൈൽ): നാലാംമൈലിൽ പെട്രോൾ പമ്പിലെ ശൗചാലയത്തിൽ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മുർഷിദാണ് പിടിയിലായത്. ശൗചാലയത്തിൽ വച്ച് അബോധാവസ്ഥയിലായിരുന്നു യുവാവ്.
മയക്കുമരുന്നായ ബ്രൗൺ ഷുഗർ ഉപയോഗിച്ചതാണെന്നാണ് കരുതുന്നത്.
പോലീസെത്തി ആംബുലൻസിൽ യുവാവിനെ ആശുപത്രിലേക്ക് കൊണ്ടുപോയി. ഉപയോഗിച്ചതിൽ അവശേഷിച്ച ബ്രൗൺ ഷുഗറും ഇഞ്ചക്ഷൻ സിറിഞ്ചും മറ്റു സാധനങ്ങളും ശൗചാലയത്തിൽ നിന്ന് കണ്ടെടുത്തു.
യുവാവ് പെട്രോൾ പമ്പിലേക്ക് കൊണ്ടുവന്ന വാഹനവും അയാളുടെ മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന ബ്രൗൺ ഷുഗറും പോലീസ് പിടിച്ചെടുത്തു.
