Zygo-Ad

അടിസ്ഥാന പ്രശ്നങ്ങൾ അഡ്രസ് ചെയ്യാത്ത ബജറ്റാണ് നഗരസഭ അവതരിപ്പിച്ചത്.


തലശ്ശേരി: അടിസ്ഥാന പ്രശ്നങ്ങൾ അഡ്രസ് ചെയ്യാത്ത ബജറ്റാണ് നഗരസഭ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്ന് നഗരസഭ പ്രതിപക്ഷ കൗൺസിൽ പാർട്ടി ലീഡൽ റാഷിദ ടീച്ചർ ബജറ്റ് ചർച്ചയിൽ ചൂണ്ടിക്കാട്ടി.

നഗരസഭ 150ാം വർഷികം ആഘോഷിക്കുന്ന തലശ്ശേരി ക്കാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നഗരസഭയെ കോർപ്പറേഷൻ ആക്കുക എന്നത് , ഉദ്ഘാടന വേളയിൽ അന്നത്തെ കേരള ഗവർണ്ണർ നഗരസഭയെ കോർപ്പറേഷൻ ആക്കുക എന്ന ആവശ്യകതയെ സംബന്ധിച്ച് പരാമർശിച്ചിരുന്നു.

വർഷം 10 പിന്നിട്ട ശേഷമാണ് വൈസ് ചെയർ പേഴ്സൺ ബജറ്റ് അവതരിപ്പിച്ചത്, പുതിയ പ്രതീക്ഷകൾക്കൊന്നും വകയില്ലാത്ത ബജറ്റാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ആ ബജറ്റ് പ്രസംഗം ഇന്ന് നഗര സഭയുടെ നിലവാരത്തിനൊത്ത് ഉയർന്നിട്ടുണ്ടോ എന്നുള്ളത് ഭരണകൂടം ഒന്ന് സ്വയം വിലയിരുത്തൽ നടത്തേണ്ടത് അഭികാമ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. 

15 ലക്ഷം രൂപയോളമുള്ള വാർഡ് വിഹിതം 8 ലക്ഷമായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്, വികസന കാര്യങ്ങളിൽ വാർഡുകളെ ഞെക്കിക്കൊല്ലുന്ന ഒരു നയമാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. 


ഇതിന് കാരണമായി പറയുന്നത് കേന്ദ്രം തരാനുള്ള തുക വെട്ടിച്ചുരുക്കിയെന്നാണ്. പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന അവഗണനയായി വേണം ഇതിനെ കരുതാൻ.

എന്നാൽ കേരള മോഡൽ എന്ന രീതിയിൽ രാജ്യമൊട്ടുക്കും എന്ന് കൊട്ടിഘോഷിക്കുന്ന ഒരു പാർട്ടി സംസ്ഥാനവും നഗരസഭയും ഭരിക്കുമ്പോൾ ഫണ്ട് ആരെങ്കിലും തന്നാൽ വികസനം നടത്താം എന്ന് ചിന്തിക്കുന്നതിനപ്പുറം തന്നില്ലെങ്കിൽ സഹതപിച്ചിരിക്കുക എന്നുള്ളത് നഗരസഭ ക്കോ സർക്കാരിനോ അത് ഭൂഷണമല്ലെന്നും അവർ പറഞ്ഞു. 

ഏത് നഗരസഭയും നഗരസഭയായി മാറുന്നത് എപ്പോഴും അധിക വരുമാന ശ്രോതസ് കണ്ടെത്തി തനത് വരുമാനം വർദ്ധിപ്പിച്ച് പുതിയ പദ്ധതികളും പ്രവർത്തികളും ആവിഷ്കരിച്ച് നടപ്പാക്കുന്നതിലൂടെയാണ് മാതൃക നഗരസഭയായി മാറുന്നത്. 

അതിനുതകുന്ന രീതിയിൽ ഒരു പദ്ധതികളോ പ്രവർത്തികളോ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ എവിടെയും കാണാൻ സധിക്കുന്നില്ല. കീർത്തി ഹോസ്പിറ്റൽ പൊളിച്ചു മാറ്റി ഷി ലോഡ്ജ് സ്ഥാപിക്കുക, പുതിയ ബസ് സ്റ്റാൻ്റ് നവീകരണം എന്നിവ പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു അത് എവിടെയും എത്തിയിട്ടില്ല എന്ന് മാത്രമല്ല പ്രാരംഭ നടപടികൾ ആരംഭിക്കാൻ പോലും നഗരസഭക്ക് സാധിച്ചിട്ടില്ല എന്നും റാഷിദ ടീച്ചർ ഓർമ്മിപ്പിച്ചു. 

പത്രമിടുന്നതും സാഹിത്യ സമാജവും സ്ഥിരമായി നടത്തിവരുന്ന അംഗൻവാടി, വയോജനങ്ങളും ഉൾപ്പെടുത്തി ബജറ്റ് അവതരിപ്പിക്കുമ്പോൾ സത്യത്തിൽ ഉണങ്ങിപ്പോയ ബജറ്റായി വേണം ഇതിനെ കണക്കാക്കാൻ' ബജറ്റിൽ പറഞ്ഞ സാറ്റലൈറ്റ് ടൗൺ ഇതിനെ കുറിച്ച് എന്താണ് എവിടെയാണെന്ന് പോലും ചുണ്ടിക്കിട്ടിയിട്ടില്ല. ടൂറിസത്തെ കുറിച്ചും ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. 

ആശയ സമ്പുഷ്ടമായ തലശ്ശേരിയെ സമഗ്രമായ കാഴ്ചപ്പാടോടുകൂടി കണ്ട് അടിസ്ഥാന സൗകര്യ വികസനത്തിൽ ഊന്നിക്കൊണ്ട് നല്ല പദ്ധതി കൾ നടപ്പാക്കേണ്ടതുണ്ട്. ദിശാ ബോധത്തോട് കൂടിയിട്ടുള്ള ബജറ്റാണ് നമുക്കാവശ്യം. കഴിഞ്ഞ ബജറ്റുകളിൽ ഉൾപ്പെടുത്തിയ കാര്യമായ ഒരു പദ്ധതികളും ഇതുവരെ നടപ്പാക്കാൻ നഗരസഭക്ക് സാധിച്ചിട്ടില്ല. 

ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിടങ്ങൾ നിർമ്മിച്ച് പ്രാഥമിക സൗകര്യകൾ ഒരുക്കാൻ സാധിക്കാത്തത് ആസൂത്രണത്തിലെ പിഴവായി വേണം കണക്കാക്കാൻ, 

കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ എത്ര എണ്ണം ഇവിടെ നടപ്പാക്കിയെന്ന് അക്കമിട്ട് നിരത്താൻ ധൈര്യമുണ്ടോയെന്നും റാഷിദ ടീച്ചർ ബജറ്റ് ചർച്ചയിൽ കൗൺസിൽ മുമ്പാകെ ചോദിച്ചു,

കണ്ടിക്കലിൽ വരുമെന്ന് പറഞ്ഞ ബസ് സ്റ്റാൻ്റ് , ബൈപാസ് വന്നിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണെന്നും അവർ പരിഹാസ രൂപേണ പറഞ്ഞു.

തലശ്ശേരി നഗരത്തിൻ്റെ അടിസ്ഥാന പ്രശ്നമാണ് പാർക്കിംഗ് പ്ലാസ. കഴിഞ്ഞ ബജറ്റിൽ അതിൻ്റെ സോയിൽ ടെസ്റ്റ് നടത്തിയെന്ന് സൂചിപ്പിച്ചിരുന്നു സംസ്ഥാന സർക്കാർ ഇതിന് ഫണ്ട് അനുവദിച്ചിട്ട് പോലും പാർക്കിംഗ് പ്ലാസ പേപ്പറിൽ തന്നെയാണ്. 

കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ എന്ത് വിശ്വാസയോഗ്യതയാണ് കാണാൻ സാധിക്കുകയെന്നും റാഷിദ ടീച്ചർ ചോദിച്ചു. 



പുന്നോലിൽ പട്ടിക ജാതിക്കാർക്ക് പുതിയ പ്ലാൻ നിർമ്മിക്കുമെന്ന് പറഞ്ഞത് എവിടെയെത്തി. പെട്ടിപ്പാലം ഗ്രഞ്ചിംഗ് ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് പറഞ്ഞിട്ടുള്ള പദ്ധതികൾ വെളിച്ചം കാണാതെ പോകുകയാണ്. 

കുട്ടിമാക്കൂൽ, കൊളശ്ശരി സ്റ്റേഡിയം എവിടെയും എത്തിയിട്ടില്ല. സ്റ്റേഡിയം എന്നത് വെറും സ്വപ്നമായി മാറിയിരിക്കുകയാണ്. 

ആവർത്തന വിരസതയുള്ള നിരവധി പ്രഖ്യാപനമാണ് ഈ ബജറ്റിലും ഉള്ളത്. 

കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമാണ് നഗരസഭ ഓഫീസിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും സ്കൂളുകളിലും സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുമെന്നത്. എന്നാൽ ഈ ബജറ്റിൽ അതൊക്കെ വെട്ടിച്ചുരുക്കി ഏതിനും സ്കൂളുകളിൽ പി ടി എ യുടെ സഹായത്തോടു കൂടി സോളാർ സ്ഥാപിക്കുമെന്നാണ് ഈ ബജറ്റിൽ പറഞ്ഞിട്ടുള്ളത്, 

അടിയന്തിര ദുരന്തമായി പ്രഖ്യാപിക്കേണ്ടത് തെരുവുനായ ശല്യമാണ്. പല തവണ കോടതി ഇടപെട്ട വിഷയമാണ്. തെരുവുനായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ ബജറ്റിൽ അഡ്രസ് ചെയ്തിട്ടു പോലും ഇല്ലാത്തത് വളരെ ഖേദകരമാണ്. 

കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമാണ് ടൗൺ ഹാൾ ആധുനിക രീതിയിലുള്ള കൺവെൻഷൻ സെൻ്റർ ആക്കുമെന്നുള്ളത്. 6 വർഷം മുൻപ് നിർമ്മിച്ച ഡൈനിംഗ് ഹാളിൽ ഇന്നുവരെ ഇലക്ട്രിഫിക്കേഷൻ നടത്താൻ സാധിച്ചിട്ടില്ല.

 പല ചുമരുകളും സിമൻ്റുകൾ അടർന്നു വീണു കൊണ്ടിരിക്കുകയാണ്. പില്ലറുകൾ തുരുമ്പെടുത്ത് കമ്പി പുറത്തായ സ്ഥിതി വിശേഷമാണുള്ളത്. ക്രിയാത്മകമായ കാര്യങ്ങൾ നടപ്പാക്കാൻ നഗരസഭ ചുക്കാൻ പിടിക്കണമെന്നും റാഷിദ ടീച്ചർ ആവശ്യപ്പെട്ടു. 

മാലിന്യ സംസ്കരണവുമായി പ്ലാൻ്റ് കൊണ്ടു വരണമെന്ന് നൂറ ടീച്ചർ ചർച്ചയിൽ ആവശ്യപ്പെട്ടു. ഒരു വണ്ടി ഇറക്കിയതു കൊണ്ടു മാത്രം തലശ്ശേരി ഗ്രീൻ സിറ്റി ആക്കാൻ സാധിക്കുകയില്ല. ലീസിന് നൽകിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് എന്തിന് വേണ്ടി ഫണ്ട് മാറ്റിവച്ചത് ആ തുക മത്സ്യ മാർക്കറ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ടോയ്ലറ്റ് നിർമ്മിക്കാൻ ഉപകരിച്ചു കൂടെയെന്നും നൂറ ടീച്ചർ ചോദിച്ചു. തെരുവുനായ ശല്യം കൂടാൻ കാരണം ആവശ്യമായ മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാത്തതാണെന്നും നൂറ ടീച്ചർ ചൂണ്ടിക്കാട്ടി.

കൗൺസിലർമാരായ എൻ പി സെറീല, ഷഹനാസ് മൻസൂർ ടി എം റുബ്സീന, അബ്ദുറഹ്മാൻ. നൂറ ടീച്ചർ,റാഷിദ ടീച്ചർ, പ്രശാന്തൻ, റുബ് സീന,രമ്യ, നൂറ, സുനിൽ കുമാർ, ഷെബീർ സി ഒ ടി തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വൈസ് ചെയർമാൻ വി സതി ചർച്ചയ്ക്ക് മറുപടി നൽകി. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധക്ഷത വഹിച്ചു.

വളരെ പുതിയ വളരെ പഴയ