Zygo-Ad

യു.കെ.കുഞ്ഞിരാമൻ തലശ്ശേരി കലാപത്തിന്റെ ഇരയല്ല- മുഖ്യ മന്ത്രിയുടെ പാറപ്രം പ്രസംഗം യാഥാർത്ഥ്യ വിരുദ്ധം യു.ഡി.എഫ്. പരസ്യ സംവാദത്തിന് വെല്ല് വിളിയും.


തലശേരി: കൂത്തുപറമ്പിലെ യു.കെ. കുഞ്ഞിരാമൻ തലശ്ശേരി കലാപത്തിന്റെ ഇരയല്ലെന്നും  കുഞ്ഞിരാമന്റെ  മരണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പാറപ്രത്ത്‌ നടത്തിയ പ്രസംഗം യാഥാർത്ഥ്യ വിരുദ്ധമായ പെരും നുണയാണെന്നും യു.ഡി.എഫ് നേതാക്കൾ പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

ഒരിക്കലും ഓർക്കാതിരിക്കാൻ നാട് ആഗ്രഹിക്കുന്ന തലശേരി കലാപത്തെ സംബന്ധിച്ച് മുഖ്യ മന്ത്രി ഇപ്പോൾ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സംസാരിച്ചത് ആസന്നമായ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടിൽ കണ്ണു നട്ടാണെന്ന് യു.ഡി.എഫ് നേതാക്കളായ സജീവ് മാറോളിയും അഡ്വ.കെ.എ.ലത്തീഫും ആരോപിച്ചു. 

തലശ്ശേരി കലാപത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ഇക്കാര്യം കലാപത്തെ പറ്റി അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിലുണ്ട്.

 ഈ വിഷയത്തിൽ ഒരു സംവാദത്തിന് യു.ഡി.എഫ് സന്നദ്ധമാണെന്നും മുഖ്യ മന്ത്രിയുടെ പാർട്ടി ഈ വെല്ലുവിളി ഏറെറടുക്കാൻ തയ്യാറുണ്ടോ എന്നും നേതാക്കൾ ചോദിച്ചു. 

എം.പി. അരവിന്ദാക്ഷൻ,.എം. മഹമൂദ്, അഡ്വ.സി.ജി. അരുൺ, കെ.ശശിധരൻ, സി.കെ.പി. മമ്മു എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു..

വളരെ പുതിയ വളരെ പഴയ