കൊളശ്ശേരി: പുതിയ റോഡ് വാവാച്ചി മുക്കിലെ (9)ഒൻപതാം വാർഡിൽ കൂടി കടന്നു പോകുന്ന പൂവൻ തോടിന്റെ അവസ്ഥ നമ്പർ വൺ ഹെൽത്ത് (PHC) സെന്ററിന്റെ മൂക്കിന് താഴെ കൊളശ്ശേരി വഴി കുയ്യാലി പുഴയിലേക്ക് ഒഴുകുന്ന പൂവൻ തോട് ഇന്ന് നിരവധി രോഗങ്ങൾ വഹിച്ചു കൊണ്ട് പോകുന്ന മഹാ മാരി പടർത്താൻ കഴിവുള്ള വിഷത്തോടായി മാറിയിരിക്കുകയാണ്.
എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം. കുയ്യാലി പുഴയിൽ ഒഴുകിയെത്തുന്ന ഈ തോടിനെ സംരക്ഷിക്കുകയും മാലിന്യമുക്തമാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
