Zygo-Ad

കൈവട്ടം ശാഖാ വനിതാ ലീഗ് കൺവൻഷൻ സംഘടിപ്പിച്ചു


തലശ്ശേരി ചാലിൽ കൈ വട്ടം ശാഖ വനിതാ ലീഗ് കൺവൻഷൻ മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു.

കൺവൻഷൻ വനിതാ ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റും മുനിസിപ്പൽ പ്രതിപക്ഷ നേതാവുമായ ടി വി റാഷിദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

 വനിതാ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയും മട്ടാമ്പ്രം വാർഡ് കൗൺസിലറുമായ റുബ് സീന ടി എം അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി സാഹിർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ ആർ മുനീർ, മുനീർ കൈ വട്ടം എന്നിവർ പ്രസംഗിച്ചു.

സജ്ന പി പി സ്വാഗതവും, ജസ്ന പാലക്കൽ നന്ദിയും. പറഞ്ഞു വനിതാ ലീഗ് കൈവട്ടം ശാഖ യുടെ പുതിയ ഭാരവാഹികളായി, ജസ്ന പാലക്കൽ (പ്രസിഡന്റ്) ആബിദ പൂക്കോട്ട്, ഖയറുന്നിസ്സ പി പി (വൈസ് പ്രസിഡന്റുമാർ) സജ്ന പിപി (ജനറൽ സെക്രട്ടറി) സമീറ പി പി, ഫാസില കെ,(സെക്രട്ടറിമാർ) ശബ്ന എൻ പി (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു

വളരെ പുതിയ വളരെ പഴയ