തലശ്ശേരി : കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ഫെബ്രവരി 14 ന് കോഴിക്കോട് മാനാഞ്ചിറയിൽ നിന്ന് ആരംഭിക്കുന്ന മഹാ റാലിയുടേയുടേയും ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റേയും മുന്നോടിയായി തലശ്ശേരി താലൂക്ക് എക്സ് സർവ്വീസസ് ലീഗിന്റെ ആഭിമുഖ്യത്തിൽ വാഹന വിളംബര ജാഥ സംഘടിപ്പിച്ചു.
പുതിയ ബസ്റ്റാൻ്റിലെ യുദ്ധസ്മാരകത്തിൽ നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് ജാഥാ ലീഡർ രതീശൻ സി എം ന് പതാക കൈമറി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ എസ്സ് ജയപ്രകാശ് അധ്യക്ഷനായി. താലുക്ക് സെക്രട്ടറി കെ.കെ വിജയൻ സ്വാഗതം പറഞ്ഞു.
താലുക്ക് മഹിളാ വിംഗ് പ്രസിഡണ്ട് പി.ഒ ഗിരിജ ടീച്ചർ, തലശ്ശേരി യൂണിറ്റ് സെക്രട്ടറി സാവിത്രി പത്മനാഭൻതുടങ്ങി അനവധി പേർ പങ്കെടുത്തു, അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കലും പുഷ്പാർച്ചനയ്ക്കും ശേഷം ജാഥ നിരവധി ഇരുചക്രവാഹനങ്ങളുടെ അകം മ്പടിയോടെ പാനൂരിലെ സ്വീകരണസ്ഥലത്തേക്ക് പുറപ്പെട്ടു
