തലശ്ശേരി: തലശ്ശേരി സബ് ആർ ടി ഓഫീസിൽ വിജിലൻസ് റെയ്‌ഡ് നടത്തി, ഡ്രൈവിംഗ് ടെസ്റ്റിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
80 ടെസ്റ്റുകൾക്ക് പകരം അധികം നടന്നതായും പരാജയപ്പെടുന്നവരെ ആബ്‌സൻ്റ് ആക്കി ഒപ്പ് വൈറ്റ്നർ ഉപയോഗിച്ച് മായ്ച്ചതായും കണ്ടെത്തി.
ഡ്രൈവിംഗ് സ്കൂളുകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് നിഗമനം.
വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
