തലശ്ശേരി : ടെമ്പിൾ ഗേറ്റ് ജഗന്നാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം മറ്റന്നാൾ (ശനി) രാത്രി 10-55 ന് കൊടിയേറും. കൊടിയേറ്റ കർമ്മത്തിന് ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി മുഖ്യ കാർമ്മികനാവും ക്ഷേത്രോത്സവത്തിന് ഉള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മഹോത്സവ കമ്മിറ്റി ജനറൽ കൺവീനറും ജ്ഞാനോദയ യോഗം പ്രസിഡണ്ടുമായ അഡ്വ.കെ. സത്യനും സാംസ്കാരിക കമ്മിറ്റി കൺവീനർ പൊയിലൂർ രവീന്ദ്രനും ജ്ഞാനോദയ യോഗം ഡയറക്ടർ സി. ഗോപാലനും പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഉത്സവത്തോടനുബന്ധിച് സാംസ്കാരിക സമ്മേളനങ്ങളും കലാ പരിപാടികളും ഒരുക്കുന്നുണ്ട്- സാംസ്കാരിക സമ്മേളനങ്ങളിൽ സന്ന്യാസി ശ്രേഷ്ഠന്മാർ, മന്ത്രിമാർ, സ്പീക്കർ, പ്രമുഖ രാഷ്ടിയ,സാമൂഹ്യ നേതാക്കൾ, പോലീസ് മേധാവികൾ തുടങ്ങിയവർ സംബന്ധിക്കും. ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെട്ട മഹാഗുരുവിന്റെ പഞ്ച ലോഹപ്രതിമക്ക് 99 വർഷം പിന്നിടുകയാണ്.
അടുത്ത വർഷം 100 ആണ്ട് തികയും. ശത വാർഷികം ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനം.
ഇതിന്റെ പ്രഖ്യാപനം ഉത്സവ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നടത്തും. മാർച് 12 ന് വിഗ്രഹ പ്രതിഷ്ഠ ശതാബ്ദി വിളംബര ഘോഷയാത്ര നടത്തും.
മാർച്ച് 13ന് വിഗ്രഹ പ്രതിഷ്ഠാ ദിനം ആചരിക്കും. ഈ വർഷത്തെ ഉത്സവം മാർച്ച് 7 ന് ആറാട്ടോടെ സമാപിക്കും. വി.കെ. കുമാരൻ, എം.വി.രാജീവൻ, ടി.സി. ദിലീപ്, കെ.സി. അജിത് കുമാർ, അരയാക്കണ്ടി കുഞ്ഞിരാമൻ, ടി.പി.ഷിജു എന്നിവരും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.
